HOME
DETAILS
MAL
സൗജന്യ ജലവിതരണം നടത്തുന്നവരെ അധിക്ഷേപിച്ചുവെന്ന്
backup
April 17 2017 | 19:04 PM
നെടുമങ്ങാട്: വെള്ളനാട് ഉറിയാക്കോട് ജങ്ഷനില്‍ നാട്ടുകാര്‍ സ്ഥാപിച്ച പൊതുടാപ്പിന് സൗജന്യമായി വെള്ളം നല്‍കുന്നവരെ സാമൂഹ്യവിരുദ്ധര്‍ അധിക്ഷേപിച്ചതായി പരാതി. നടപടി ആവശ്യപ്പെട്ട് ഉറിയോക്കോട് നിവാസികള്‍ വിളപ്പില്‍ശാല പൊലിസ് സ്റ്റേഷനില്‍ പരാതി നല്്കി. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഒരുമാസം മുന്‍പാണ് നാട്ടുകാര്‍ ഉറിയാക്കോട് ജങ്ഷനില്‍ പൊതുടാപ്പ് സ്ഥാപിച്ചത്.
സൗജന്യമായി ജലം തരുന്നവരെയും ഇതിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും മോശമായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പതിപ്പിച്ചാണ് അപമാനിച്ചതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."