HOME
DETAILS
MAL
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
March 26 2019 | 06:03 AM
ചേര്‍ത്തല: കടുത്ത വേനല്‍ ചൂടില്‍ ജനം കുടിനീരിനായി നെട്ടോട്ടം ഓടുമ്പോള്‍ ചേര്‍ത്തല നഗരത്തില്‍ ജപ്പാന് കുടിവെള്ള വിതരണ പൈപ്പുപൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു.
ചേര്‍ത്തല-അരുക്കുറ്റി റോഡില്‍ പൂത്തോട്ട പാലത്തിന് തെക്കുവശമാണ് റോഡിന് അടിയില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലാകെ പരന്നൊഴുകുന്നത്. വേനല്‍ മഴ ലഭിക്കാതിരിക്കുകയും രാജ്യത്ത് മുന്‍പുണ്ടാകാത്ത വിധം അന്തരീക്ഷച്ചൂട് വര്‍ധിച്ച് നാട്ടിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ട അവസ്ഥയില്‍ ജനത്തിന് ഏക ആശ്രയമായ കുടിവെള്ളമാണ് ദിവസങ്ങളായി പാഴായികൊണ്ടിരിക്കുന്നത്. ആവശ്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."