കരുനാഗപ്പള്ളിയില്‍ വീണ്ടും ഗ്യാസ്ടാങ്കര്‍ മറിഞ്ഞു: വന്‍ അപകടം ഒഴിവായി
കൊല്ലം: കരുനാഗപ്പള്ളിയില്‍ വീണ്ടും ഗ്യാസ്ടാങ്കര്‍ മറിഞ്ഞു. വന്‍ അപകടം ഒഴിവായി. ഇന്നു പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ ഓച്ചിറ കല്ലൂര്‍മുക്കിലായിരുന്നു അപകടം. എറണാകുളത്തുനിന്നും തിരുവനന്തപുരം കഴക്കൂട്ടത്തേക്കു ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വന്ന ക്യാപ്‌സൂള്‍ ടാങ്കറാണ് റോഡിന്റെ വശത്തേക്കു തലകീഴായി മറിഞ്ഞത്. ഗ്യാസ് ലീക്കാവാതിരുന്നതു വന്‍ അപകടം ഒഴിവാക്കി. പൊലിസ് സ്ഥത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
വിവരമറിഞ്ഞു നാട്ടുകാരും എത്തിയിരുന്നു. തുടര്‍ന്നു വാഹനങ്ങളെ ഒരു വശത്തുകൂടി കടത്തിവിട്ടു. ഈ മാസം ഇതു രണ്ടാംതവണയാണ് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെടുന്നത്. ഈവര്‍ഷം നാലുടാങ്കറുകളാണ് ഈ മേഖലയില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ കരുനാഗപ്പള്ളി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടും ഓച്ചിറ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നും ടാങ്കറുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായി ഈ മേഖലയില്‍ ടാങ്കറുകള്‍ അപകടത്തില്‍പ്പെടുന്നതിനു പിന്നില്‍ അട്ടിമറിയാണോയെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പു കരുനാഗപ്പള്ളിയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ നിരവധിപേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."