വരള്‍ച്ച രൂക്ഷമായതോടെ പുഴകളില്‍നിന്ന് അനധികൃത ജലമൂറ്റ് വ്യാപകമാവുന്നു
മുണ്ടൂര്‍: വരള്‍ച്ച രൂക്ഷമായതോടെ പുഴ, തോടുകളില്‍നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ഊറ്റുന്നതായി പരാതി. പടിഞ്ഞാറന്‍ മേഖലയിലെ പഞ്ചായത്തുകളിലാണ് വെള്ളമൂറ്റല്‍ വ്യാപകം. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടം തുടരുകയാണ്.
പുഴകളില്‍നിന്നും തോടുകളില്‍നിന്നും റോഡു പണിക്കെന്ന വ്യാജേനയാണ് ടാങ്കര്‍ലോറികളില്‍ വെള്ളം കൊണ്ടുപോകുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ ആവശ്യത്തിനാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പുഴയിലെ വെള്ളത്തിന്റെ അളവു കുറഞ്ഞ് ഒഴുക്കു നിലയ്ക്കുന്നതിനൊപ്പം പുഴയുടെ ഓരങ്ങളില്‍ സ്ഥിതിചെയ്യുന്ന കൃഷിക്കാരും വലിയ മോട്ടോര്‍ ഉപയോഗിച്ചു വെള്ളം ഊറ്റിയെടുക്കുന്നുണ്ട്. പുഴയുടെയും തോടുകളുടെയും താഴെ ഭാഗങ്ങളില്‍ താമസിക്കുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പുഴകളില്‍നിന്നും നഷ്ടമാകുന്നത്. വേനല്‍ ഇനിയും കടുത്താല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സാഹചര്യമുണ്ടാകും.
വേനല്‍ക്കാലങ്ങളില്‍ പുഴകളില്‍നിന്നോ ജലസംഭരണികളില്‍നിന്നോ വെള്ളം എടുക്കരുതെന്ന നിര്‍ദേശത്തോടെയാണ് റവന്യു വകുപ്പും കെ.എസ്.ഇബിയും പുഴകളില്‍നിന്നും മോട്ടോര്‍ വയ്ക്കുന്നതിനു അനുവാദം നല്‍കുന്നത്. എന്നാല്‍ ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് സ്വകാര്യവ്യക്തികള്‍ വെള്ളമെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."