ഇസ്രായേലിന്റെ കാര്‍ഷിക സാങ്കേതികത മാങ്ങ മേഖലയില്‍ സാധ്യമാക്കണമെന്ന്
പുതുനഗരം: ഇസ്രായേലിന്റെ കാര്‍ഷിക സാങ്കേതികത മുതലമടയിലെ മാങ്ങ മേഖലയില്‍ സാധ്യമാക്കണമെന്ന് ഇന്‍ഡോ- ഇസ്രായേല്‍ കോര്‍പറേഷന്‍ മിഷന്‍ ഉപദേശകനായ ക്ലീഫ് ലൗ.
രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാവ് ക്യഷിയില്‍ അതിസാന്ദ്രതാ ക്യഷിയുടെ സാധ്യത പഠനത്തിന്റെ ഭാഗമായി കൊല്ലങ്കോട് സംഘടിപ്പിച്ച മാവ് കര്‍ഷക പ്രതിനിധികളുടെ യോഗത്തിലാണ് വേനലിലും ജലദൗര്‍ലഭ്യ അവസ്ഥയിലും ഇസ്‌റേയലിന്റെ നൂതന കാര്‍ഷിക രീതിയില്‍ മുതലമടയിലെ മാങ്ങ കൃഷിയെ വികസിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഇസ്‌റായേല്‍ സ്വദേശിയും കാര്‍ഷിക വിദഗ്ധനുമായ ക്ലിഫ് ലൗ പറഞ്ഞു.
കീടനാശിനിയുടെ ഉപയോഗവും മണ്ണിന്റെ ഗുണമേന്മയും പരിശോധിച്ചു വേണം കൃഷിയെ സമീപിക്കേണ്ടത്. ജലക്ഷാമം നേരിടുബോള്‍ നൂതന രീതിയില്‍ ജലസേചന ക്രമീകരണം വ്യാപകമാക്കണമെന്നും ശാസ്ത്രീയമായുള്ള സാങ്കേതിക പരിജ്ഞാനം കര്‍ഷകരില്‍ അതത് സമയങ്ങളില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലങ്കോട്. ചിറ്റൂര്‍ ബ്ലോക്കുകളിലെ പച്ചക്കറി, മാങ്ങ, നാളികേര കാര്‍ഷിക മേഖലകളിലും സംഘം പര്യടനം നടത്തി. എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. ബാബു ഇരു ബ്ലോക്കുകളിലുമുള്ള അവലോകന യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഹോട്ടി കള്‍ച്ചറല്‍ മിഷന്‍ മുന്‍ ഡയറക്ടര്‍ ടി.വി ഗോപിനാഥ്, പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ കെ.എക്‌സ് ജെസി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ഐറിന്റേച്ചല്‍ ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ജനാര്‍ദനന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ജയന്തി, എ.ഡിമാരായ ഇ.എന്‍ ബാബു, ഗിരീഷ് കുമാര്‍ പഠനസംഘത്തെ അനുഗമിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഹോട്ടല്‍ ഗസാലയില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്ന് പഠന പര്യടനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."