സീമാ ഭാസ്‌കരനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണം: ആദിവാസി നേതാക്കള്‍
പാലക്കാട്: അട്ടപ്പാടി കൂടുംബശ്രീയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2014ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട പഞ്ചായത്ത് സമിതി (സ്‌പെഷല്‍ സി.ഡി.എസ്) വെറും എന്‍.ജി.ഒ പോലെ രജിസ്റ്റര്‍ ചെയ്ത് സീമാ ഭാസ്‌കരന്റെ സ്വന്തം ഇഷ്ടം പേലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന പരാതിയുമായി വിവിധ ആദിവാസി സംഘടനകളുടെ നേതാക്കള്‍ രംഗത്തുവന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി പരാതികളാണ് ഇവര്‍ക്കും ഇവരുടെ സ്വജനപക്ഷപാത നിലപാടിനെ സഹായിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിലെ മൂന്ന് പേര്‍ക്കുമെതിരെ വന്നത്. ട്രൈബല്‍ ആനിമേറ്റേഴ്‌സും പഞ്ചായത്ത് സമിതിയിലെ മറ്റ് അംഗങ്ങളും ചേര്‍ന്നു നല്‍കിയ പരാതി പരിശോധിക്കുന്ന കാര്യത്തിലും നടപടിയെടുക്കുന്നതിലും ഗുരതര വീഴച്ചയാണ് സംഭവിച്ചുട്ടള്ളതെന്നാണ് ആക്ഷേപം.
ഷോളയൂര്‍ പഞ്ചായത്തു സമിതി പ്രസിഡന്റ് ഒരേ സമയം കുടംബശ്രീയില്‍ സ്റ്റാഫും ഊരു സമിതി പ്രസിഡന്റും ബ്ലോക്ക് സമിതി അംഗവുമായി പ്രവര്‍ത്തിക്കുകയാണ്. ഷോളയൂര്‍ സമിതി സെക്രട്ടറി ആശാവര്‍ക്കറും ബ്ലോക്ക് സമിതി പ്രസിഡന്റും കില കാന്റീന്‍ നടത്തിപ്പിന്റെ പ്രസിഡന്റും കൂടിയാണ്. പുതുര്‍ സമിതി സെക്രട്ടറി നിലവില്‍ ബ്ലോക്ക് സമിതി സെക്രട്ടറിയും കാന്റീന്‍ സെക്രട്ടറിയുമാണ്. ഇങ്ങനെ സീമാ ഭാസ്‌ക്കറുടെ അടുത്ത അനുയായികളായ ആദിവാസി സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് വിചിത്രമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആദിവാസി സമൂഹത്തിന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപ ദുരുപയോഗപ്പെടുത്തിയത് ചോദ്യം ചെയ്ത പി.എം.യു സ്റ്റാഫ് ആദിവാസി വിരുദ്ധരാണെന്ന രീതിയില്‍ മുദ്രകുത്തി ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് നിര്‍ത്തി അവരെ വഞ്ചിക്കുകയാണ് സീമാഭാസ്‌ക്കര്‍ ചെയ്തതെന്നാണ് പ്രധാന പരാതി. വനവിഭവ ശേഖരണം കൃത്യമായി മാര്‍ക്കറ്റ് പഠിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി ഇപ്പോള്‍ ഗെട്ടിയാര്‍കണ്ടിയിലും ഭൂതുവഴി തായ്ക്കുല ഓഫിസിലും കേടുവന്നു കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്.
അട്ടപ്പാടിയിലെ മുഴുവന്‍ ഊരുകളിലേക്കും കൊടുക്കേണ്ട തുക ഇല്ലാതാക്കിയാണ് അവര്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരുന്നത്. ആനക്കട്ടി മില്ലിലേക്ക് ആവശ്യമായ മെഷിനറി വലിയ വില കൊടുത്ത് ഗുണനിലവാരം ഇല്ലാത്തത് കോയമ്പത്തൂരില്‍നിന്ന് വാങ്ങിച്ചുകൂട്ടി. മിക്ക ഊരിലും പാവപ്പെട്ട ആദിവാസികളെ തെറ്റിധരിപ്പിച്ചത് കുടുംബശ്രീ വഴി നല്‍കുന്ന പണം തരുന്നത് ഈ വലിയ ഓഫിസര്‍ ആണെന്നും ഇവര്‍ പോയാല്‍ ഫണ്ടു ലഭിക്കില്ലെന്നും കമ്മ്യൂണിറ്റി കിച്ചന്‍ നിര്‍ത്തുമെന്നും വ്യാപകമായി വ്യാജപ്രചണം നടത്തുകയാണ് ചെയ്തിരുന്നത്.
മൂന്ന് പഞ്ചായത്ത് കോഡിനേറ്റര്‍ വഴിയായിരുന്നു പ്രചരണം. ഇതിനു പിന്നുലണ്ടായിരുന്ന താല്‍പ്പര്യം, പദ്ധതിയുടെ നാല് വര്‍ഷം മാത്രമേ എന്‍.ആര്‍.എല്‍.എം ഒരു ബ്ലോക്കില്‍ ഒന്നര ലക്ഷരം ശമ്പളം കൊടുത്തു നില നിര്‍ത്തുകയുള്ളൂ. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. അഴിമതി ആരേപണം നേരിട്ടതിനാല്‍ ഇവരുടെ സേവനം ആവശ്യമാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്ന് മനസിലാക്കിയതിനാല്‍ സീമാ ഭാസ്‌ക്കര്‍ തന്റെ അനുയായികളായ ഏതാനും പേരെ മുന്‍ നിര്‍ത്തി വെറുതേ ഒരു പ്രശ്‌നം സൃഷിടിക്കുകയും പദ്ധതി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന പ്രചരണം നടത്തുകയാണ് ചെയ്തിരുന്നത്.
ഞാന്‍ മാത്രമാണ് നിങ്ങളുടെ പക്ഷത്ത് എന്ന പ്രതീതി പരത്തി ആദിവാസികളെ മൊത്തമായി തന്റെ പക്ഷത്താക്കാനുള്ള ശ്രമം ദുരിപക്ഷ ട്രൈബല്‍ ആനിമേറ്റര്‍മാര്‍ പരാജയപ്പെടുത്തിയത് ആനിമേറ്റേഴ്‌സിനോട് സീമാ ഭാസ്‌കറിന് അടങ്ങാത്ത പകയായി.
ഇതിനുവേണ്ടി മൂന്ന് ട്രൈബല്‍ കോഡിനേറ്റര്‍മാരെ ഉപയോഗപ്പെടുത്തി ആനിമേറ്റേസിനെ പിരിച്ചുവിടും എന്ന ഭിഷണി മുഴക്കി നിരവധി സമര പരിപാടികള്‍ പങ്കെടുപ്പിച്ചു. മുന്‍പ് ഊരു സമിതിയില്‍ നിന്നും പഞ്ചായത്തു സമിതിയില്‍ നിന്നും പണം ഉപയോഗിച്ച് നടത്തിയ ആനക്കട്ടി സമരം വിജയിക്കാനുള്ള പ്രധാന കാരണം ഈ ആനിമേറ്റേഴ്‌സാണ്.
പക്ഷേ നിലവില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം നടത്താന്‍ ആനിമേറ്റേസിനെ കിട്ടാതായപ്പോള്‍ പാവപ്പെട്ട കുറച്ചു മൂപ്പന്മാര്‍ക്ക് പണവും ഭൂമി പ്രശ്‌നത്തില്‍ ഇടപെടാം എന്ന വ്യാജ ഉറപ്പും നല്‍കി പുതിയ തന്ത്രം മെനയുകയാണ് അവര്‍ ചെയ്തത്. ഇതിനുവേണ്ടി ഡിഗ്രി യോഗ്യതയുള്ള ആദിവാസി സമൂഹത്തിന് നീക്കി വച്ച യൂത്ത് കോഡിനേറ്റര്‍ പോസ്റ്റില്‍ യോഗ്യത ഇല്ലാത്ത തമ്പിലെ ജോലിക്കാരനെ നിയമിക്കുകയും ചെയ്തു.
ഊരില്‍നിന്ന് വിനോദയാത്ര എന്ന വ്യാജേന 192 പേരെ ഗവണ്‍മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി സമരത്തിന് കൊണ്ടു പോകുകയും ഭക്ഷണം നല്‍കാതെയും മറ്റും പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പുറത്തുവരാന്‍ ശക്തമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് ആദിവാസി നേതാക്കള്‍ സുപ്രഭാതത്തോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."