പദ്ധതി നിര്‍വഹണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്
തൊടുപുഴ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നിര്‍വ്വഹണത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ചരിത്ര നേട്ടം.
2018-19 വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ നൂറു ശതമാനം നേട്ടം കൈവരിച്ചത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്പേയാണെന്ന പ്രത്യേകതയുമുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് 2018-19 സാമ്പത്തിക വര്‍ഷം നടന്നിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആധുനിക രീതിയില്‍ നവീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്തില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി. യ്ക്കു നല്കുന്ന പദ്ധതി, വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി, അംഗനവാടി കെട്ടിട നിര്‍മ്മാണം, കാന്‍സര്‍ പരിശോധനാ ക്യാമ്പ്, അംഗ പരിമിതര്‍ക്ക് മുച്ചക്ര വാഹനം നല്കല്, പ്രാദേശിക റോഡുകളുടെ നവീകരണം, ലൈഫ് മിഷന് പദ്ധതി, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ, കാര്‍ഷിക മേഖലയില്‍ ഫലവൃക്ഷത്തൈ, ജാതി ത്തൈകള്‍ നല്കല്, മുണ്ടന്‍മല ടൂറിസം പദ്ധതി, സ്ത്രീകള്‍ക്ക് ഷീടൊയ്ലറ്റ്, സ്കൂളുകളില്‍ ലൈബ്രറി, വയോജനങ്ങള്‍ക്ക് കൃത്രിമപ്പല്ലു നല്കുന്ന മന്ദഹാസം പദ്ധതി, എന്നിങ്ങനെ വ്യത്യസ്ഥവും നൂതനവുമായ നിരവധി പദ്ധതികള്‍ ആണ് ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ വര്‍ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് തൊടുപുഴ യോടൊപ്പം കുഴല്‍മന്ദം, ളാലം, എന്നീ ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജീവനക്കാരുടേയും ജനപ്രതിനിധി കളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനായത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."