സൂരജിന്റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യും
കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ അന്വേഷണസംഘം അന്തിമ പ്രതിപ്പട്ടിക ഉടന്‍ തയാറാക്കും. അതിനു മുന്നോടിയായി ഒന്നാംപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. സൂരജിന്റെ പൊലിസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതോടെ അയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചും വെവ്വേറെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും രണ്ടു ദിവസങ്ങളിലായി മണിക്കൂറുകള്‍ ചോദ്യംചെയ്‌തെങ്കിലും ഇരുവരെയും പ്രതികളാക്കാന്‍ തക്ക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ സൂരജിനെ ഇന്നലെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുത്തു. ഇന്നലത്തെ തെളിവെടുപ്പില്‍ സൂരജ് പാമ്പിനെ സൂക്ഷിച്ച ചാക്കുകള്‍ കണ്ടെത്തി. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അണലി വീടിനകത്ത് എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും അന്വേഷണസംഘം ശാസ്ത്രീയമായ തെളിവെടുപ്പു നടത്തി.
ഉത്രയെ വധിക്കാന്‍ പാമ്പിനെ സൂരജ് വീട്ടില്‍കൊണ്ടുവന്നത് ഉത്രയുടെ കുടുംബം വിവാഹസമ്മാനമായി നല്‍കിയ ബെലിനോ കാറിലായിരുന്നു. ഈ കാര്‍ നേരത്തെ തന്നെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിരലടയാള വിദഗ്ധര്‍ പരിശോധിച്ചതിനു പിന്നാലെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സൂരജിന്റെ ഡ്രൈവിങ് ലൈസന്‍സ്, കാറിന്റെ ആര്‍.സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവയും കണ്ടെടുത്തിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ പിക്കപ്പ് വാനും ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഉത്രയുടെ കുടുംബത്തിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രന്‍ ഈ വാഹനം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടൂരിലെ ജ്വല്ലറിയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."