വികസനത്തുടര്‍ച്ചയ്ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും വോട്ടുതേടി ഷാനിമോള്‍
ആലപ്പുഴ: കത്തുന്ന പൊരിവെയിലിനും മേലെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ ആവേശം. കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ പിന്തുണയും തേടിയാണ് ഷാനിമോളിന്റെ പ്രചാരണം.
രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ബി.ജെ.പി അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി പൂര്‍ണമായും രാഷ്ട്രീയം പറഞ്ഞാണ് ഷാനിമോള്‍ ഉസ്മാന്‍ വോട്ടു തേടുന്നത്.
ഇന്നലെ രാവിലെ പൂങ്കാവ് പള്ളിയില്‍ വന്ന് വികാരിയെ കണ്ടും കുര്‍ബാനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന വിശ്വാസികളെ കണ്ടും സഹായം തേടിയുമാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് മാവേലിക്കര, ചെങ്ങന്നൂര്‍ ഭദ്രാസനത്തിലും എത്തി അനുഗ്രഹം തേടി. പരുമല പള്ളിയിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. നങ്ങ്യാര്‍കുളങ്ങരയിലെ വിവാഹ വീട്ടിലും, മുട്ടത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജ്. കായംകുളം എം.എസ്.എം കോളജ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ച് വിദ്യാര്‍ഥികളേയും അധ്യാപകരേയും മറ്റ് ജീവനക്കാരേയും കണ്ടു.പിന്നീട് ഹരിപ്പാട്, അമ്പലപ്പുഴ, കായംകുളം എന്നിവിടങ്ങളില്‍ നടത്തിയ നിയോജക മണ്ഡലം കണ്‍വന്‍ഷനുകളിലും പങ്കെടുത്തു. കണ്‍വന്‍ഷനുകളില്‍ സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് വരവേറ്റു. നാട്ടുകാരോട് പരിചയം പുതുക്കിയും സഹായം അഭ്യര്‍ഥിച്ചുമാണ് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും കായംകുളത്തേയ്ക്ക് മടങ്ങിയത്. വൈകിട്ട് കായംകുളം നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം. ഇരുചക്രവാഹനങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഇന്ന് ഷാനിമോള്‍ ഉസ്മാന്‍ കരുനാഗപ്പള്ളിയില്‍ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കരുനാഗപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."