HOME
DETAILS

കക്കൂസ് മാലിന്യം നിറച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരുക്ക്

  
backup
April 17 2017 | 19:04 PM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a


കയ്പമംഗലം: എടത്തിരുത്തി മധുരംപിള്ളിയില്‍ മാണിയംതാഴത്ത് കക്കൂസ് മാലിന്യം തള്ളല്‍ പതിവാകുന്നു. ഇരുളിന്റെ മറവിലാണ് സാമൂഹ്യ ദ്രോഹികള്‍ ജനവാസ കേന്ദ്രമായ മാണിയംതാഴം പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളി കടന്നു കളയുന്നത്. പതിവുപോലെ പ്രദേശത്ത് തള്ളാനായി കക്കൂസ് മാലിന്യം നിറച്ചെത്തിയ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരുക്കേറ്റു.
 ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ ഷറഫുദ്ധീനാണ് പരുക്കേറ്റത്. ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. മാണിയം താഴം പാടത്ത് മാലിന്യം തള്ളാന്‍ എത്തിയതായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ പറഞ്ഞു.
 മാലിന്യം തള്ളുന്നത് തടയാന്‍ നാട്ടുകാര്‍ ഓടിവരുന്നത് കണ്ട് പെട്ടെന്ന് മുന്നോട്ടെടുത്ത വാഹനം നിയന്ത്രണംവിട്ട്  സമീപത്തെ കമ്പിവേലിയിലും തെങ്ങിലും ഇടിച്ച് തൊട്ടടുത്ത കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മതിലകം പൊലിസും സ്ഥലത്തെത്തിയിരുന്നു. എടത്തിരുത്തി മാണിയം താഴം പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനാല്‍ ജനം പൊറുതി മുട്ടിയിയിരിക്കുകയാണ്.
ഒരു മാസത്തിനിടെ പത്തോളം തവണയാണ് പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യവും അറവ് മാലിന്യങ്ങളും ഈ പ്രദേശത്താണ് പലരും നിക്ഷേപിക്കുന്നത് പതിവായതോടെ നാട്ടുകാര്‍ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. മാലിന്യം തള്ളാന്‍ എത്തുന്നവരെ പിടിക്കാന്‍ വേണ്ടി നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ശ്രീദേവി ദിനേശ് ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാന്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago