HOME
DETAILS
MAL
ട്രോളിങ് നിരോധനം; പുനപരിശോധനാ ഹരജി നല്‍കണം
backup
July 02 2018 | 08:07 AM
പള്ളുരുത്തി: നാടന്‍ വള്ളങ്ങളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ട്രോളിങ് നിരോധത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കണമെന്ന് അഖില കേരള ധീവര യുവജനസഭ എറണാകുളം ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ തീരദേശപരിപാലന നിയമത്തിന്റെ കരട് നിയമം റദ്ദാക്കണം. മത്സ്യത്തൊഴിലാളി സമൂഹത്തിന് അവരുടെ ആവാസ മേഖലയില്‍ തന്നെ പാര്‍പ്പിടം നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. കമ്മിറ്റി ധീവര യുവജന സഭ എറണാകുളം ജില്ലാ പ്രസിഡന്റായി പി.എസ് ഷമിയെ സെക്രട്ടറിയായി അഭിലാഷ് തോപ്പിലിനെയും തിരഞ്ഞെടുത്തു.
-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."