HOME
DETAILS
MAL
ജോസഫൈനെ കോടതിയില്‍ നേരിടും: ലതികാ സുഭാഷ്
backup
June 07 2020 | 03:06 AM
കോട്ടയം: പാര്‍ട്ടി തന്നെയാണ് പൊലിസ് സ്‌റ്റേഷനും കോടതിയുമെന്ന വിവാദ പരാമര്‍ശം നടത്തിയ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കോടതിയെ സമീപിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. വിവാദ പ്രസ്താവന നടത്തിയതിലൂടെ അവര്‍ ആ സ്ഥാനത്തിന് യോഗ്യയല്ലെന്ന് തെളിയിച്ചു.
ഭരണഘടനാ ലംഘനമാണ് അവര്‍ നടത്തിയത്. മാന്യതയുണ്ടെങ്കില്‍ അവര്‍ സ്ഥാനം ഒഴിയണം.
കേരളത്തിലെ സ്ത്രീ സമൂഹത്തോട് അദ്ദേഹത്തിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ജോസഫൈനെ ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."