യു.ഡി.എഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
വടക്കാഞ്ചേരി: അഞ്ചുവര്‍ഷം കൊണ്ട് മോദി ഇന്ത്യയെ തകര്‍ത്തെറിഞ്ഞതായി മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ആരോപിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു അധ്യക്ഷനായി. അനില്‍ അക്കര എം.എല്‍.എ, സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ജില്ലാ കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, കെ.എസ് ഹംസ, പി.എ മാധവന്‍, മില്‍മാ ചെയര്‍മാന്‍ പി.എ ബാലന്‍, സി.വി കുര്യാക്കോസ്, രാജേന്ദ്രന്‍ അരങ്ങത്ത്, കെ. അജിത്കുമാര്‍, പി.എ ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
മാള: പൊയ്യ മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് സാബു താരന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ജോസ്, പി.ആര്‍ തോമസ്, വി.എ അബ്ദുല്‍ കരീം, വി.എം മൊഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ചേലക്കര: കള്ളന്‍മാരെയും കൊലപാതകികളെയും സംരക്ഷിക്കുകയും പാവങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഭരണരീതിയാണ് കേന്ദ്രവും കേരളവും നടപ്പിലാക്കുന്നതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു. യു.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എം അമീര്‍ അധ്യക്ഷനായി.
സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, യു.ഡി.എഫ് ജില്ലാചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, അനില്‍ അക്കര എം.എല്‍.എ, കെ.എസ് ഹംസ, രാജേന്ദ്രന്‍ അരങ്ങത്ത്, ഇ.വേണുഗോപാലമേനോന്‍, സി.വി കുര്യാക്കോസ്, പ്രസാദ് ചെറുതുരുത്തി, തോമസ്, ടി.എം കൃഷ്ണന്‍, സി.പി ഗോവിന്ദകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം: യു.ഡി.എഫ് കയ്പമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് ഉ്ദഘാടനം ചെയ്തു. സി.ജെ പോള്‍സണ്‍ അധ്യക്ഷനായി.
സെയ്തുമുഹമ്മദ് ഹാജി, എം.കെ അബ്ദുല്‍സലാം, ശോഭാ സുബിന്‍, കെ.എഫ് ഡൊമിനിക്, പി.എം ജബ്ബാര്‍, പി.ബി താജുദ്ദീന്‍, സി.എസ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."