HOME
DETAILS
MAL
കൊവിഡ് 19: മമ്പുറം മഖാം തിങ്കളാഴ്ച്ച മുതല്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍
backup
June 07 2020 | 07:06 AM
മമ്പുറം: തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മമ്പുറം മഖാം മാനേജ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."