മഞ്ചേരിയില്‍ നിയമസഭാ തെരഞ്ഞടുപ്പിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം
മഞ്ചേരി: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ യു.ഡി.എഫിനു മികച്ചനേട്ടം. 22,843 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത്. യു.ഡി.എഫ് 73870ഉം എല്‍.ഡി.എഫ് 51027ഉം ബി.ജെ.പിക്ക് 10159 വോട്ടും നേടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കാഴ്ച്ചവെച്ചത്. 19,616 വോട്ടുകളുടെ ലീഡാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ. എം. ഉമ്മര്‍ നേടിയത്. 3227 വോട്ടുകള്‍ ഇത്തവണ അധികം നേടാനായി.
മഞ്ചേരി നഗരസഭയില്‍ ആകെ പോള്‍ ചെയ്ത 50581 വോട്ടില്‍ നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 27819 വോട്ട് കരസ്ഥമാക്കാനായി. 3973 വോട്ട് ഭൂരിപക്ഷം നല്‍കി പാണ്ടിക്കാട് മണ്ഡലത്തിലെ ഏറ്റവും ഭൂരിപക്ഷം നല്‍കിയ പഞ്ചായത്തായി. എല്‍.ഡി.എഫ് ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തില്‍ 2844 വോട്ടിന്റെ ഭൂരിപക്ഷം നേടാനും യുഡിഎഫിനായി. യു.ഡി.എഫ് പടലപിണക്കങ്ങള്‍ എക്കാലവുമുണ്ടാവാറുള്ള എടപ്പറ്റ പഞ്ചായത്തിലും യു.ഡി.എഫ് ശക്തി തെളിയിച്ചു. 2658 വോട്ടുകളുടെ ലീഡാണ് ഇവിടെ യു.ഡി.എഫ് നേടിയത്. കീഴാറ്റൂരില്‍ 3737 ഭൂരിപക്ഷം ലഭിച്ചു. അതേസമയം മഞ്ചേരി മണ്ഡലത്തില്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലേതിനെക്കാളും 12412 വോട്ടുകള്‍ എല്‍.ഡി.എഫ് കൂടുതല്‍ നേടിയിട്ടുണ്ട്. അന്ന് 38615വോട്ടുകളാണ് ഇടതുപക്ഷം നേടിയതെങ്കില്‍ ഇത്തവണ 51027 വോട്ടുകളാക്കി നിലമെച്ചപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."