HOME
DETAILS
MAL
ടെസ്റ്റ് റാങ്കിങ്: ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി
backup
July 13 2016 | 07:07 AM
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനം നിലനിര്‍ത്തി. 112 പോയിന്റാണ് ഇന്ത്യക്കുള്ളത്. 118 പോയിന്റോടെ ആസ്ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 111 പോയിന്റുമായി പാകിസ്താന് ഇന്ത്യക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് റാങ്കിങില്‍ തിരിച്ചടി നേരിടും. മറുവശത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാല്‍ പാകിസ്താനു മുന്നോട്ടു കയറാനുള്ള സാധ്യതയുണ്ട്.
അതേസമയം ബൗളര്മാര്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് രണ്ടാം സ്ഥാനം സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്സനാണ് ഒന്നാമത്. എന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."