ട്രെയിന്‍ എന്ജിന്: ശ്രീലങ്കയില്‍നിന്ന് റെയില്‍വേക്ക് 680 കോടിയുടെ ഓര്‍ഡര്‍
ന്യൂഡല്‍ഹി: ആധുനിക ട്രെയിന്‍ എന്ജിന് ഉള്‍പ്പെടെയുള്ളവ കയറ്റുമതി ചെയ്യാനുള്ള 680 കോടി രൂപയുടെ ഓര്‍ഡര്‍ ശ്രീലങ്കയില്‍നിന്ന് ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചു. അടുത്തകാലത്ത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.
ശ്രീലങ്കയില്‍ നിന്ന് 10 ബ്രോഡ് ഗേജ് ഡീസല്‍ എന്‍ജിനുകള്‍, ആറ് ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂനിറ്റുകള്‍ എന്നിവക്കുള്ള ഓര്‍ഡറാണ് റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ഇക്കണോമിക് സര്‍വിസി(ആര്.ഐ.ടി.ഇ.എസ്)ന് ലഭിച്ചത്.
ലഭ്യമായ ഓര്‍ഡര്‍ അനുസരിച്ചുള്ള എന്ജിന് ഉള്‍പ്പെടെയുള്ളവ ഉത്തര്‍പ്രദേശിലെ വാരണാസി, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിലുള്ള ഫാക്ടറിയിലാണ് നിര്‍മിക്കുകയെന്ന് മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ ശ്രീലങ്കയിലേക്ക് കയറ്റുമതിചെയ്യും.
റെയില്‍വേ ആധുനികവല്‍ക്കരണത്തിനായി ശ്രമിക്കുന്ന മ്യാന്മാര് 18 റെയില്‍വേ എന്‍ജിനുകള്‍ക്കായി ആര്.ഐ.ടി.ഇ.എസുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ റെയില്‍വേ പരിശീലനത്തിനും മ്യാന്മാര് ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്ത ട്രെയിന്‍ എന്‍ജിനുകള്‍, കോച്ചുകള്‍ എന്നിവയാണ് നേരത്തെത്തെന്നെ മ്യാന്മാര് ഉപയോഗിക്കുന്നത്. കപൂര്‍ത്തല കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ചവയാണ് ഇവയെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."