കൂടംകുളം: ആണവ സംഭരണി നിര്‍മിക്കുന്നതിനുള്ള കാലാവധി നീട്ടി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിലെ എവേ ഫ്രം റിയാക്ടര്‍ സംഭരണി നിര്‍മിക്കുന്നതിനുള്ള കാലാവധി സുപ്രിംകോടതി നീട്ടി.
ആണവഇന്ധനം സൂക്ഷിക്കാന്‍ നിലയത്തില്‍ നിന്ന് അകലെ (എവേ ഫ്രം റിയാക്ടര്‍ എ.എഫ്.ആര്‍) പുതിയ സംഭരണി നിര്‍മിക്കാനുള്ള കാലാവധി 2022 ഏപ്രില്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചത്.
2018 ജൂലൈ വരെയായിരുന്നു എ.എഫ്.ആര്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന് (എന്‍.പി.സി.ഐ.എല്‍) സുപ്രിംകോടതി നല്‍കിയ കാലാവധി. ഇത് ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.പി.സി.ഐ.എല്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. എ.എഫ്.ആര്‍ പൂര്‍ത്തിയാവും വരെ ആണവനിലയം താല്‍കാലികമായി അടച്ചിടണമെന്ന ആവശ്യം ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തള്ളുകയും ചെയ്തു.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് എന്‍.പി.സി.ഐ.എല്ലിനു വേണ്ടി ഹാജരായത്. 2022 നുള്ളില്‍ നിര്‍ബന്ധമായും നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഇനി സമയം കൂട്ടിനല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."