വടകരയില്‍ പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറങ്ങുന്നില്ല
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. വയനാട്ടില്‍ നിലവില്‍ സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ട ടി. സിദ്ധിഖ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തി.
സ്ഥാനാര്‍ഥിയാക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വയനാട്ടിലെത്തുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രചാരണത്തിനിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് സിദ്ധിഖ്. സ്ഥാനാര്‍ഥിയുണ്ടെങ്കിലും സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥ സിദ്ധിഖിലും വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നിരാശ ജനിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് വയനാടെന്നു വിശേഷിപ്പിക്കുമ്പോഴും ഈ അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്. ഈ സാഹചര്യത്തിലാണ് താന്‍ ഇനി എന്തുചെയ്യുമെന്ന ചോദ്യവുമായി മുല്ലപ്പള്ളിയെ സിദ്ധിഖ് കണ്ടത്. രാഹുല്‍ വയനാട്ടിലേക്കു വരാന്‍ സാധ്യതയില്ലെന്നും കെ.സി വേണുഗോപാല്‍ വന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.
വടകരയുടെ കാര്യത്തിലും ഇത്തരത്തില്‍ അനിശ്ചിതാവസ്ഥയുണ്ട്. ഇടതു സ്ഥാനാര്‍ഥി പി.ജയരാജനെതിരേ കരുത്തനായ സ്ഥാനാര്‍ഥിയെന്നു കൊട്ടിഘോഷിച്ചാണ് കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവരം പുറത്തുവന്നത്. പക്ഷെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഇതുവരെ എ.ഐ.സി.സി നടത്തിയിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ട നേതാക്കളാരും ഇതുവരെ വടകരയില്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. സ്ഥാനാര്‍ഥിയെ എ.ഐ.സി.സി പ്രഖ്യാപിക്കാതെ പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനമെന്നറിയുന്നു. ഇതൊക്കെയാണെങ്കിലും മുരളീധരന്റെ പേരില്‍ വടകരയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നുണ്ട്. അതേസമയം, പ്രചാരണം നടത്താനാവാത്ത അവസ്ഥയാണ് വയനാട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."