നീലേശ്വരം ഗവ.ഹോമിയോ ആശുപത്രിയിലെ ഫിസിയോ തെറാപ്പി വിഭാഗം
നീലേശ്വരം: നഗരത്തിലെ എന്‍.കെ.ബാലകൃഷ്ണന്‍ സ്മാരക ഗവ. ഹോമിയോ ആശുപത്രി 125 കിടക്കകളോടെ ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സ തേടിയെത്തുന്ന ജീറിയാട്രിക് കെയര്‍ സെന്ററും ഫിസിയോ തെറപ്പി വിഭാഗവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. നഗരസഭ പ്രത്യേക താല്‍പര്യമെടുത്തു സ്ഥാപിച്ച രാജ്യാന്തര നിലവാരമുള്ള ഫിസിയോ തെറപ്പി സേവന കേന്ദ്രത്തില്‍ ലേസര്‍ തെറപ്പി ചികില്‍സാ സംവിധാനങ്ങളും ലഭ്യമായിക്കഴിഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിയാരം മെഡിക്കല്‍ കോളജ്, മംഗലാപുരം ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നു പോലും ഇവിടേക്ക് ഫിസിയോ തെറപ്പിക്കായി രോഗികളെ അയക്കുന്നുണ്ട്.
ഈ ബജറ്റില്‍ സ്പീച്ച് ആന്‍ഡ് ഓഡിറ്ററി വെര്‍ബല്‍ തെറപ്പി യൂണിറ്റിനു നഗരസഭ അഞ്ചു ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാത്തതാണു കുഴക്കുന്നത്.
1974 ല്‍ ആണു ആശുപത്രി സ്ഥാപിച്ചത്. കാലപ്പഴക്കമേറിയ കെട്ടിടം പൊളിച്ചു മാറ്റി 125 കിടക്കകളോടെ അപ്‌ഗ്രേഡ് ചെയ്യുന്നതിനു അംഗീകാരം നേടാനുള്ള ശ്രമത്തിലാണു നഗരസഭാ അധികൃതരും ആശുപത്രി അധികൃതരും.
മന്ത്രിമാര്‍, വകുപ്പ് അധികാരികള്‍, എംപി, എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ഇതിനായി വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്നു ആശുപത്രി മാനേജിങ് സമിതി യോഗത്തില്‍ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ പറഞ്ഞു.
ഉപാധ്യക്ഷ വി. ഗൗരി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷ പി.എം.സന്ധ്യ, കൗണ്‍സിലര്‍ പി.വി.രാധാകൃഷ്ണന്‍, പി.കുഞ്ഞിക്കൃഷ്ണന്‍, രമേശന്‍ കാര്യംകോട്, കെ.വി.ദാമോദരന്‍, എന്‍.വിട്ടല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."