HOME
DETAILS
MAL
ന്യൂ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിന്
backup
March 27 2019 | 01:03 AM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ന്യൂ ലേബര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനാധിപത്യ മതേതര സംവിധാനം നിലനിര്‍ത്തിക്കൊണ്ടും അടിസ്ഥാന വര്‍ഗത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഈ തെരഞ്ഞെടുപ്പ് കൊണ്ട് കഴിയണമെന്ന് നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും കപട തൊഴിലാളി പ്രേമികളെയും അകറ്റി നിര്‍ത്തി ജനാധിപത്യ മതേതരത്വ സംവിധാനം നടപ്പിലാക്കാന്‍ സന്നദ്ധരായവരെ തെരഞ്ഞെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയ പ്രസിഡന്റ് വി.കെ വിക്രമന്, ഇ.വി മനോഹരന്, എ.എം രമേശന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."