ബംഗളൂരുവില്‍ മോദിയില്ല, പകരം 28കാരന്; പരസ്യമായി പൊട്ടിത്തെറിച്ച് അനന്ത്കുമാറിന്റെ ഭാര്യ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്ന ബംഗളൂരു സൗത്തില്‍ അപ്രതീക്ഷിതമായെത്തിയത് 28കാരനായ യുവ ആര്.എസ്.എസ് നേതാവ് തേജസ്വി സൂര്യ. നരേന്ദ്ര മോദിയില്ലെങ്കില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാറിന്റെ ഭാര്യ മല്‍സരിക്കുമെന്നായിരുന്നു സൂചന.
എന്നാല്‍, ഇത് രണ്ടും ഉണ്ടാവാതിരുന്നതോടെ അനന്ത്കുമാറിന്റെ ഭാര്യ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. തീരുമാനം തന്നെ ഞെട്ടിച്ചെന്ന് അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി പറഞ്ഞു. അഞ്ചുതവണ ഇവിടെനിന്ന് അനന്ത്കുമാര്‍ വിജയിച്ചിട്ടുണ്ട്.
ഇത്തരമൊരു മണ്ഡലത്തില്‍ തനിക്കും പ്രവര്‍ത്തകര്‍ക്കും ഞെട്ടലുണ്ടാക്കിയ തീരുമാനമാണിത്. വ്യത്യസ്തമായ പാര്‍ട്ടിയായതിനാല്‍ പക്വത കാണിക്കണമെന്ന് ഞാന്‍ എനിക്കുതന്നെ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടി വിടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."