ഇടത്ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ല: ഡീന്‍ കുര്യാക്കേസ്
ബദിയടുക്ക: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം പൂര്‍ണ്ണ പരാജയമാണെന്നും സംസ്ഥാനത്ത് ഇടതു ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ബദിയടുക്കയില്‍ നിന്നും ആരംഭിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ വിജയത്തിന് വേണ്ടി ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വര്‍ഗിയതക്കെതിരെ നാടുണര്‍ത്താന്‍, ഭരണ തകര്‍ച്ചക്കെതിരെ മനസുണര്‍ത്താന്‍'' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എട്ട് ഉപദേശകരാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ ഉപദേശിക്കുന്നത്. ഇവരുടെ ഉപദേശമാണ് അദ്ദേഹത്തെ വഴിതെറ്റിക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഒരു കാലത്ത് പാര്‍ട്ടിയും ഇടത് നേതൃത്വവും തള്ളിപ്പറഞ്ഞവരേയും മുതലാളിത്ത നയങ്ങളെ അനുകൂലിക്കുന്നവരുമാണ് ഉപദേശകരെന്നതാണ് വൈരുദ്ധ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് ഒന്നിന് ബദിയടുക്കയില്‍ നിന്നും അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ തുടങ്ങി ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
25ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജെ.എസ് സോമശേഖര, കേശവ പ്രസാദ് നാണിഹിത്തിലും കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വാരിജാക്ഷന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ ബി.രാമ പാട്ടാളി, എ.എസ് ശങ്കരന്‍, ഖാദര്‍ മാന്യ, മനാഫ് നുള്ളിപ്പാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."