ചെര്‍ക്കള-കല്ലടുക്ക റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചു
ബദിയഡുക്ക: കേരളത്തെയും കര്‍ണ്ണാടകയെയും ബന്ധിപ്പിക്കുന്ന ചെര്‍ക്കള-കല്ലഡുക്ക റോഡ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതയായി പ്രഖ്യാപിച്ചു.
ദേശീയപാതയായി പ്രഖ്യാപിച്ചതോടെ റോഡ് നവീകരണം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.ദശീയപാതയുടെ നിലവാരത്തിലേക്ക് റോഡ് എപ്പോള്‍ എത്തുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും.
എന്നാല്‍ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാരും നാട്ടുകാരും റോഡിന്റെ ദേശീയപാത പ്രഖ്യാപനത്തെ കാണുന്നത്. ചെര്‍ക്കള - കല്ലടുക്ക റോഡ് തകര്‍ന്ന് തരിപ്പണമായി യാത്ര ദുസ്സഹമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സമരം നടന്നിരുന്നു.
2016 - 17 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ചെര്‍ക്കള മുതല്‍ അതിര്‍ത്തി പ്രദേശമായ അഡ്യനഡുക്കവരെയുള്ള റോഡ് മാക്കഡാം ടാറിംഗ് നടത്തുന്നതിനായി 30കോടി രൂപ വകയിരുത്തുകയുമായിരുന്നു.
എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും തുടര്‍ പ്രവര്‍ത്തനം റോഡിനുള്ള തുടര്‍ പ്രവര്‍ത്തനം നടന്നില്ല. ഇതേ തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരവും തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."