ഇന്‍ഷുറന്‍സ് പോളിസിയില്‍ ഒരു തവണ പല്ല് ക്ലീന്‍ ചെയ്യാം
ജിദ്ദ: സഊദി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചികിത്സാ കവറേജുകള്‍ ഉറപ്പുവരുത്തുന്ന പുതിയ ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍. കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ഹുസൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ പോളിസികള്‍ക്കും പുതുക്കുന്ന പോളിസികള്‍ക്കും പുതിയ ഏകീകൃത പോളിസി വ്യവസ്ഥകള്‍ ബാധകമായിരിക്കും. പഴയ പോളിസികള്‍ കാലാവധി പൂര്‍ത്തിയാകുന്നതു വരെ അതേപോലെ തുടരും. എന്നാല്‍ പുതിയ ഏകീകൃത പോളിസി അനുശാസിക്കുന്നതില്‍ കുറഞ്ഞ പ്രയോജനങ്ങള്‍ ഉള്‍പ്പെടുത്തിയ പോളിസികള്‍ നല്‍കുന്നതിന് കമ്പനികളെ അനുവദിക്കില്ലെന്നും മുഹമ്മദ് അല്‍ഹുസൈന്‍ വ്യക്തമാക്കി .
പല്ല്, മോണരോഗം, പോളിസികാലയളവില്‍ ഒരുതവണ പല്ല് ക്‌ളീന്‍ ചെയ്യുന്നതിനുള്ള ചെലവ്, ശ്രവണവൈകല്യം മുന്‍കൂട്ടി കണ്ടെത്താനുള്ള പരിശോധന, കുട്ടികള്‍ക്കുള്ള ആര്‍.എസ്.വി കുത്തിവയ്പ്, നവജാത ശിശുക്കളിലെ ഹൃദ്രോഗം എന്നിവയ്ക്കുള്ള ചികിത്സ പുതിയ പോളിസിയില്‍ ഉള്‍പ്പെടും.
അമിതവണ്ണത്തിന് ആമാശയം ബന്ധിക്കുന്നതിനുള്ള ശസ്ത്രക്രിയ, മാനസിക രോഗം, വൈദ്യശാസ്ത്രപരമായി ആവശ്യമുള്ള സാഹചര്യങ്ങളില്‍ രണ്ടുവര്‍ഷം വരെ കുട്ടികള്‍ക്കുള്ള ബേബി ഫുഡ്, ഐസൊലേഷന്‍ വാര്‍ഡുകളിലെ ചികിത്സ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കും പുതിയ പോളിസി പ്രകാരം കവറേജ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."