പ്ലാസ്റ്റിക് കവറുകളുടെ വില്‍പ്പനക്കെതിരേ നടപടി കടുപ്പിച്ച് നഗരസഭ
മാനന്തവാടി: മാനന്തവാടിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടും പലസ്ഥാപനങ്ങളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ മാനന്തവാടിയിലെ 11 വ്യാപാര സ്ഥാപനങ്ങളില്‍ റെയിഡ് നടത്തി. മൈസൂര്‍ റോഡിലെ ഒരു കടയില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു. നഗരത്തിലെ തുണിക്കടയില്‍ നിന്നും കവറുകള്‍ കണ്ടെടുത്തുവെങ്കിലും 60 മൈക്രോണിലധികം ഭാരമുള്ളതിനാല്‍ നടപടി സ്വീകരിച്ചില്ല. പ്ലാസ്റ്റിക് കൂടാതെ ജെല്ലിമിഠായി പോലുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പനയും പരിശോധിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രസാദ്, ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ്, ജീവനക്കാരന്‍ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും നഗരത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."