അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വില്പനയ്ക്കെത്തിച്ച അര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പണിക്കര്‍ റോഡ് നാലുകുടിപ്പറമ്പ് ബഷീര്‍ എന്ന നീഗ്രോ ബഷീര്‍ (59), കോട്ടയം സ്വദേശി ലാലിച്ചന്‍ (49) എന്നിവരെയാണു കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഇരുവരെയും വലിയങ്ങാടിയില്വച്ച് 450 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. പ്രതികളെ പിന്നീട് കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അഞ്ചര കിലോ കഞ്ചാവ് പിടിച്ച കേസില്‍ പാലക്കാട്ടുനിന്ന് പിടിയിലായി രണ്ടര വര്‍ഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇരുവരും ഈമാസം അഞ്ചിനാണു ശിക്ഷാ കാലാവധിക്കു ശേഷം കോഴിക്കോട്ടെത്തിയത്. ജയില്‍മോചിതരായ ശേഷവും കഞ്ചാവ് വിപണനത്തിലേക്ക് തിരിഞ്ഞതോടെയാണ് ഇരുവരും വീണ്ടും പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ ഗിരീഷ്, പ്രിവന്റിവ് ഓഫിസര്‍ സി.കെ സതീശന്, സി.ഇ.ഒ കെ. ഷബീര്‍, ജുബീഷ്, ഒ.ടി മനോജ് എന്നിവരുള്‍പ്പെട്ട എക്സൈസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംകൃഷ്ണയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."