ആശുപത്രി മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളുന്നു; രോഗഭീതിയില്‍ കടത്തൂര്‍ ഗ്രാമം
കരുനാഗപ്പള്ളി: ആശുപത്രി മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ ജനവാസ മേഖലയില്‍ തള്ളുന്നതായി പരാതി. കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുത്തന്‍പുര കോമളത്ത് റോഡിലെ മീനത്തേരി ഭാഗത്താണ് മാലിന്യങ്ങള്‍ കൊണ്ട് തള്ളുന്നത്.
രോഗിയില്‍ ഉപയോഗിച്ച ശേഷം കളയുന്ന ട്രിപ്പ് സെറ്റ് സൂചികള്‍, സിറിഞ്ചുകള്‍, മാലിന്യം കലര്‍ന്നപഞ്ഞികള്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ ചാക്കുകളിലും, പ്ലാസ്റ്റിക്ക് കവറുകളിലുമായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നിക്ഷേപിച്ച വസ്തുക്കള്‍ ആരോഗ്യ വകുപ്പ് അധികൃതരേയും മറ്റും അറിയിക്കുകയും നാട്ടുകാര്‍ സംഘടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. താമസക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ മാലിന്യം കൊണ്ട് തള്ളുന്നത് മൂലം പകര്‍ച്ചവ്യാധികള്‍ പിടിപ്പെടുമെന്നുള്ള ആശങ്കയില്‍ കഴിയുകയാണ് ജനം.
കഴിഞ്ഞ ദിവസം രാത്രിയില്‍ പുരയിടത്തിലും റോഡിലുമായി മാലിന്യം കൊണ്ട് തള്ളിയതിനെതിരേ വന്‍ പ്രതിഷേധം ഉയരുകയാണ്. സാമൂഹ്യശല്ല്യം രൂക്ഷമായ ഇവിടം പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."