ഡെങ്കിപ്പനി: കിഴക്കോത്ത്-പാലോറ പ്രദേശങ്ങളില്‍ മുന്‍കരുതല്‍
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പാലോറമലയുടെ താഴ്‌വാരത്ത് മൂന്ന് പേര്‍ക്ക് ഡെങ്കിപനി ബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇവിടെ ഒരാള്‍ക്ക് ഒരു മാസം മുന്‍പ് ഡെങ്കിപ്പനി ബാധിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് പത്തു ദിവസം മുന്‍പാണ് ഡെങ്കിപ്പനി പിടിപെട്ടത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ബോധവത്ക്കരണം, ഫോഗിങ് ഉള്‍പ്പെടെ മറ്റ് മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചതായി കിഴക്കോത്ത് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലോറമലയിലെ ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ താമസസ്ഥലവും പരിസരങ്ങളും സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിദഗ്ധ പഠനവും പരിശോധനയും നടത്തണമെന്നും ഡെങ്കിപ്പനിയുടെ ഉറവിടം കണ്ടെത്തണമെന്നും കാവിലുമ്മരത്ത് നടന്ന പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.
പി.വി ബാബു യോഗം ഉദ്ഘാടനം ചെയ്തു. എ.പി അബു അധ്യക്ഷനായി. പി. അബ്ദു റസാഖ്, ഗിരീഷ് വലിയപറമ്പ് , ജൗഹര്‍ ഫസല്‍, ഗോപാലകൃഷ്ണന്‍, റാസിക്ക്, എ.കെ. ഫസല്‍, ടി.പി കാതിരി , ഇ.സി കാദര്‍, അനീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."