HOME
DETAILS

കുഞ്ഞോമനയെ കാണാന്‍ കടല്‍ കടന്ന് ഇനി നിതിന്‍ വരില്ല

  
backup
June 09 2020 | 02:06 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8b%e0%b4%ae%e0%b4%a8%e0%b4%af%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d

 


കോഴിക്കോട്: ദുബൈയില്‍നിന്ന് കൈപിടിച്ച് യാത്ര പറഞ്ഞ് വിമാനം കയറുമ്പോള്‍ ആതിരയ്ക്ക് ഉറപ്പായിരുന്നു- അധികം വൈകാതെ കണ്മണിയെ കാണാന്‍ നിതിന്‍ പറന്നെത്തുമെന്ന്. പ്രതിസന്ധികളെയും കൊവിഡ് ഭീതിയെയും അതിജീവിച്ചപ്പോഴും വിധി ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പ്രിയപ്പെട്ടവനെ കവര്‍ന്നെടുത്ത വാര്‍ത്തയാണ് ആതിരയെ തേടിയെത്തിയത്.
ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാറുകള്‍ മുഖം തിരിച്ചപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് പേരാമ്പ്ര മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ നിതിന്‍ ചന്ദ്രന്റെ (29) വിയോഗമാണ് നാടിനും പ്രവാസികള്‍ക്കും നൊമ്പരമാവുന്നത്.
ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയാല്‍ നാട്ടില്‍ കൊണ്ടുപോവുന്നതിന് തടസമില്ലെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു.
മെയ് എട്ടിനാണ് പ്രത്യേക വിമാനത്തിലെ ആദ്യ യാത്രികരില്‍ ഒരാളായി ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ പ്രസവാവശ്യത്തിന് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അതോടെ ആതിരയുടെ യാത്ര നീളുകയായിരുന്നു. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. ഇതോടെ ദുബൈയില്‍ കോണ്‍ഗ്രസ് സംഘടനയായ 'ഇന്‍കാസി'ന്റെ സഹായത്തോടെ ആതിരയും നിതിനും നിയമപോരാട്ടത്തിന് ഇറങ്ങി. ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രിം കോടതിയെ സമീപിച്ചു.
ആതിരയുടെ നാട്ടിലേക്കുള്ള യാത്ര വാര്‍ത്തകളില്‍ ഇടംനേടി. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്‌നേഹ സമ്മാനമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആതിരയ്ക്ക് ടിക്കറ്റ് നല്‍കി. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് എന്തിനു ടിക്കറ്റ് നല്‍കണം എന്ന് ചോദിച്ച് ചിലര്‍ ഇതു വിവാദമാക്കി. അതേസമയം സമ്മാനം സ്വീകരിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നും പകരമായി രണ്ടു പേര്‍ക്കുള്ള ടിക്കറ്റ് തുക നല്‍കുമെന്നും നിതിനും ആതിരയും വ്യക്തമാക്കി. മാത്രമല്ല നാട്ടിലേക്ക് തിരിക്കും മുന്‍പെ അവര്‍ അത് ഇന്‍കാസിന് കൈമാറുകയും ചെയ്തു.
സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദുബൈയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ നിതിന്‍. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ദുബൈ കോര്‍ഡിനേറ്ററാണ്.
ഇന്‍കാസ് യൂത്ത് വിങ്, കേരള എമര്‍ജന്‍സി ടീം എന്നിവയുടെ ഭാരവാഹിയാണ്. എട്ടുമാസം മുന്‍പാണ് നിതിന്‍ അവസാനമായി നാട്ടില്‍ വന്നത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2017ലാണ് വാല്യക്കോട് സ്വദേശി ആതിരയുമായുള്ള വിവാഹം നടന്നത്.
പിതാവ്: റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുനിയില്‍ രാമചന്ദ്രന്‍. മാതാവ്: ലത. ഏകസഹോദരി: ആരതി. ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago