HOME
DETAILS
MAL
നിരീക്ഷണം വീട്ടില്‍ മതിയെന്ന് ആരോഗ്യ മന്ത്രി
backup
June 09 2020 | 02:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടില്‍ മതിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെക്കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ വഴി അന്വേഷിക്കും. സൗകര്യങ്ങളില്ലാത്തവര്‍ക്കു മാത്രം സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കും. അതാണ് പ്രായോഗികമായി നടപ്പാക്കാന്‍ പറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
ശുചിമുറിയോടു കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. കൊവിഡ് കുറേക്കാലം കൂടി തുടരും. മുന്‍കരുതലുകള്‍ പ്രധാനമാണ്. എന്നാല്‍ ആന്റിബോഡി പരിശോധനയ്ക്ക് കൃത്യത കുറവാണ്. നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതു തന്നെയാണ്. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ രോഗവ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെയില്ല. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ്. അതു നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കൊവിഡ് നിരക്ക് കുറയ്ക്കാന്‍ സാധിക്കും. മരണങ്ങള്‍ ഒഴിവാക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. പുറത്തു നിന്ന് വരുന്നവരുമായി ഇടപഴകാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്‌ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആര്‍ക്കും വരാം. ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."