HOME
DETAILS
MAL
ബോധവല്‍ക്കരണവും നാടകവും നടത്തി
backup
April 17 2017 | 21:04 PM
പാനൂര്‍: പ്രിസം പാനൂരിന്റെയും സംസ്ഥാന എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ലഹരി വിമുക്ത ബോധവല്‍ക്കരണവും നാടകവും സംഘടിപ്പിച്ചു. പുത്തൂര്‍ പി.ആര് ശതാബ്ദി മന്ദിരത്തില്‍ നടന്ന പരിപാടി തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി വിനിത ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ.പി മോഹനന് അധ്യക്ഷനായി. കെ കുമാരന് സ്വാഗതം പറഞ്ഞു. എക്സൈസ് വകുപ്പിലെ സീനിയര്‍ പ്രിവന്റീവ് ഓഫിസര്‍ മോഹന്‍ദാസ് കോഴിക്കോട് ക്ലാസെടുത്തു. കരുവാങ്കണ്ടി ബാലന്, കെ.പി ചന്ദ്രന്, വി രാജേന്ദ്രന് സംസാരിച്ചു. എക്സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണ നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."