ഇന്ത്യയില്‍ കൊവിഡ് പരിശോധന ആയിരത്തില്‍ മൂന്നു പേര്‍ക്ക് മാത്രം
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിലും മരണത്തിലും യു.എസ് ഏറെ മുന്നിലാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തിയാല്‍ യു.എസിനെക്കാളും കൂടുതലാകുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ ശരിവച്ച് അവര്വേള്ഡ്ഇന്ഡാറ്റ കണക്കുകള്‍.
യു.എസില്‍ ആയിരത്തില്‍ 61.59 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ഇന്ത്യയില്‍ ജൂണ്‍ ഏഴിലെ കണക്ക് പ്രകാരം ആയിരത്തില്‍ 3.38 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. ചൈനയിലെ വിവരം ലഭ്യമല്ല. അതേസമയം രോഗവ്യാപനത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ ആയിരത്തില്‍ 2.28 പേര്‍ക്ക് മാത്രമേ രോഗപരിശോധന നടത്തിയിട്ടുള്ളൂ.
യു.എസിലെ പോലെ പരിശോധന നടന്നാല്‍ ബ്രസീലും ഇന്ത്യയും രോഗബാധയില്‍ മുന്നിലെത്തുമെന്നുറപ്പ്. ഇന്തോനേഷ്യയില്‍ ആയിരത്തില്‍ 0.98 പേര്‍ക്കേ പരിശോധന നടത്തിയിട്ടുള്ളൂ.
മെക്സിക്കോ(2.2), പാകിസ്താന്(3.1), ബൊളീവിയ(2.91), അര്‍ജന്റീന(4.19) എന്നിവയും കൊവിഡ് ടെസ്റ്റ് നടത്തിയതില്‍ പിന്നിലാണ്. ഇക്കാര്യത്തില്‍ ഏറ്റവും ദയനീയമായ അവസ്ഥയിലുള്ള എത്യോപ്യയില്‍ ആയിരത്തില്‍ 1.14 പേര്‍ക്കേ പരിശോധന നടത്തിയിട്ടുള്ളൂ. കെനിയ(1.63), സിംബാബ്വെ(1.35), നൈജീരിയ(0.36), മ്യാന്മര്(0.58) എന്നിവയെല്ലാം കുറച്ചുപേര്‍ക്കേ ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളൂ. ദക്ഷിണാഫ്രിക്ക 15.03 പേര്‍ക്കാണ് പരിശോധന നടത്തിയത്.
അതേസമയം ആയിരത്തില്‍ 87.17 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയ റഷ്യയാണ് പൗരന്മാരുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത കാണിച്ചിട്ടുള്ളത്. ആസ്ത്രേലിയ(61.93), സ്പെയിന്(54.24), ജര്‍മനി(51.91), കസാഖിസ്ഥാന്‍(50.2), കാനഡ(49.5) എന്നിവയും കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്. സഊദി ആയിരത്തില്‍ 26.8 പേര്‍ക്ക് ടെസ്റ്റ് നടത്തി.
ദിനേനയുള്ള പരിശോധനയിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കാള്‍ പിന്നിലാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ക്ക് പരിശോധന നടത്തുന്നതിലും ഇന്ത്യ ഏറെ പിന്നിലാണ്. 14.41 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. പാകിസ്താന് 4.64 പേര്‍ക്ക് മാത്രമേ പരിശോധന നടത്തിയിട്ടുള്ളൂ. ഇക്കാര്യത്തില്‍ 2,017.48 ടെസ്റ്റുകള്‍ നടത്തിയ ആസ്ത്രേലിയയാണ് മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."