ഐ.ഐ.എം കാംപസില്‍ 453 വിദ്യാര്‍ഥികള്‍ കൂടി പ്രവേശനം നേടി
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ 453 വിദ്യാര്‍ഥികള്‍ കൂടി പ്രവേശനം നേടി. ഡോക്ടറല്‍ പഠനമായ ഫെല്ലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (എഫ്.പി.എം) 12-ാം ബാച്ചിലേക്ക് 27 വിദ്യാര്‍ഥികളും പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി)യിലേക്ക് 426 വിദ്യാര്‍ഥികളുമാണു പ്രവേശനം നേടിയത്. 1,62,773 വിദ്യാര്‍ഥികളാണു പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്.
0.88 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രവേശനം നേടാനായതെന്നും ഐ.ഐ.എം അധികൃതര്‍ അറിയിച്ചു. എഫ്.പി.എം വിഭാഗത്തില്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ വനിതകള്‍ പഠിക്കുന്നതും ഐ.എം.എമ്മിന്റെ കോഴിക്കോട് കാംപസിലാണ്. 59.25 ശതമാനം പേരും വനിതാ വിദ്യാര്‍ഥികളാണ്. 426 പി.ജി.പി വിദ്യാര്‍ഥികളില്‍ 111 പേര് വനിതകളാണ്. 26 ശതമാനം വനിതകളാണ് ഈ വിഭാഗത്തിലുള്ളത്.
കാംപസില്‍ നടന്ന പുതിയ ബാച്ചുകളുടെ ഉദ്ഘാടനം വ്യാപാര പ്രമുഖന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് സഞ്ജയ് പനിഗ്രാഹി നിര്‍വഹിച്ചു.
ഐ.ഐ.എമ്മിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായിരുന്നു ഇദ്ദേഹം. ഐ.ഐ.എം.കെ ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി അധ്യക്ഷനായി. അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡെവലപ്മെന്റ് മേധാവി പ്രൊഫ. പി. രാജു സംബന്ധിച്ചു. 1997 ലാണു കോഴിക്കോട്ട് പി.ജി.പി ക്ലാസുമായി ഐ.ഐ.എം കാംപസ് പ്രവര്‍ത്തനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."