HOME
DETAILS

പ്രചാരണച്ചൂടില്‍ ഹൈബിയും രാജീവും കണ്ണന്താനവും

  
backup
March 27 2019 | 06:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81

കൊച്ചി: ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരുടെ സ്വീകരണം ഏറ്റുവാങ്ങി ഇന്‍ഫാന്റ ജീസസ് കോണ്‍വെന്റ് ഏലൂര്‍, കാര്‍മ്മല്‍ ധ്യാന കേന്ദ്രം മഞ്ഞുമേല്‍, സെന്റ് ആന്‍സ് എഡ്യൂക്കേഷണല്‍ ക്യാമ്പസ് ഏലൂര്‍, അവര്‍ വണ്‍ ലേഡി കോണ്‍വെന്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പാതാളം, മുപ്പത്തടം ചുമട്ടുതൊഴിലാളി ഓഫീസ്, കടുങ്ങല്ലൂര്‍, എരമം പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് എ സേതുമാധവനെ സന്ദര്‍ശിച്ചു.
കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, ഏലൂര്‍ക്കര സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കൈന്റിക്കരയിലുള്ള സിനിമ സംവിധായകന്‍ സിബിമലയിലിന്റെ ഭവനത്തിലെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്‌ന്റെ നേതൃത്വത്തില്‍ ഉളിയന്നൂര്‍ മാനാര്‍ കവലയില്‍ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി കളമശ്ശേരിയിലേക്ക്.
കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്, എച്ച്.എം.ടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആവേശത്തോടെ പ്രവര്‍ത്തകര്‍. സെന്റ് ജോസഫ് കോണ്‍വെന്റ് കളമശ്ശേരി, മദര്‍ ഓഫ് കാര്‍മേല്‍ കോണ്‍വെന്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കണ്ണമ്മാലിയില്‍ അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ സ്വീകരണത്തിലും കുടുംബസംഗമത്തിലും പങ്കെടുത്ത ഹൈബി ഈഡന്‍ കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തക സുഹൃത്തുക്കളുമായി സൗഹൃദ സന്ദര്‍ശനത്തിനായി വീണ്ടും എറണാകുളത്തെത്തി. അതേ സമയം കളമശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ഥി പി.രാജീവിന് വരവേല്‍പ്പ്. പി. രാജീവിന്റെ പൊതു പര്യടനം ഏലൂര്‍ ഐ.എസി കമ്പനി കവലയില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്ഥാനാര്‍ത്ഥിയെ സി.പി.ഐ നേതാവ് ഷക്കീല സലാം സ്വന്തം വീട്ടില്‍ വിളഞ്ഞ ജൈവ പച്ചക്കറികളും എലൂരിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചെന്തെങ്ങിന്റെ കരിക്കുകുലയും നല്‍കിയാണ് സ്വീകരിച്ചത്. പവര്‍ലൂം, ബോസ്‌കോ കോളനി, പുതിയ റോഡ്, തറമാലി, പാണാടന്‍ കോളനി, പാതാളം, ഇ.എസ്.ഐ ഡിസ്‌പെന്‍സറി, ഇടവഴി നഗര്‍, എടയാര്‍, മുപ്പത്തടം കവല, പഞ്ചായത്ത് കവല, പടിഞ്ഞാറേ കടുങ്ങല്ലൂര്‍, കിഴക്കേ കടുങ്ങല്ലൂര്‍ വലഞ്ഞമ്പലം, തിരുവാലൂര്‍, കൊടുവഴങ്ങ മാരായി, ചിറയം റേഷന്‍ കട, ഒളനാട് പുഞ്ചക്കുഴി, കരിങ്ങാത്തുരുത്ത്, കോട്ടപ്പുറം എന്നിവിടങ്ങളിലും എല്‍.ഡി.എഫ് പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago