ജാഗ്രത കൈവിടാന്‍ സമയമായില്ല, കൊവിഡ് വ്യാപനം അതിശക്തമായി തന്നെ തുടരുകയാണ്- മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യസംഘടന
ജനീവ: കൊവിഡ് 19 വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും മുന്‍കരുതലില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും മുന്നറിയിപ്പു നല്‍കി വീണ്ടും ലോകാരോഗ്യ സംഘടന. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശവെറിക്കെതിരായ പ്രക്ഷോഭം തുടരുന്ന അമേരിക്കയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സമരപരിപാടികളില്‍ പങ്കെടുക്കേണ്ടതെന്നും സംഘടന നിര്‍ദേശിച്ചു.
പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നാല് ലക്ഷത്തിലേറെ ആളുകളാണ് ലോകത്ത് രോഗം ബാധിച്ച് മരിച്ചത്. 70 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും ഡബ്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. യു.എസില്‍ ഇതുവരെ 113,055 പേരാണ് മരിച്ചത്. ആകെ 2,026,493 പേര്‍ക്കാണ് യു.എസില്‍ രോഗം ബാധിച്ചത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 78 ദിവസങ്ങള്‍ നീണ്ട ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നീക്കി. ന്യൂയോര്‍ക്ക് ഓഹരി വിപണിയും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ബ്രസീലിലും റഷ്യയിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."