മഴ തുടരുന്നു നിളയില്‍ നീരൊഴുക്ക് വര്‍ധിച്ചു
ആനക്കര: മഴ തുടരുന്നു നിളയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇതോടെ പുഴയുടെ വിവിധയിടങ്ങളിലായി മീന്‍പിടുത്തവും വ്യാപകമായി. പ്രദേശത്തെ കൃഷിയിടങ്ങളിലും വയല്‍ പ്രദേശങ്ങളിലും നല്ല തോതില്‍ വെളളം ലഭിച്ചുതുടങ്ങി. പട്ടാമ്പി തൃത്താല മേഖലയിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതോടെ വെളളിയാങ്കല്ല് തടയണയിലെ ഷട്ടറുകള്‍ തുറന്നിരുന്നു.
ഇത്തവണ കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്‍പേ തന്നെയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് പുഴയുടെ തീരത്തുളളവര്‍ക്ക് ആശ്വാസമായി. കാങ്കപ്പുഴയിലുളള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രകാരം ആറു മീറ്റര്‍ വെളളമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സീസണിലെ ഉയര്‍ന്ന നിരക്കാണിത്. പുഴ പലഭാഗത്തും ഗതി മുട്ടി ഒഴുകുന്നത് മൂലം നിളയില്‍ ഇപ്പോള്‍ ഇരുകരയും മുട്ടിയല്ല വെളളമൊഴുകുന്നത്. മഴ വെളളം ധാരാളമായി എത്തിയതോടെ പുഴയോരങ്ങളില്‍ നീര്‍നായക്കള്‍, പെരുപാമ്പ് എന്നിവയുടെ ശല്ല്യം ഏറിയിട്ടുണ്ട്. പുഴയില്‍ മത്സ്യം പിടിക്കാനായിട്ട വലയിലെ മീനുകളെല്ലാം നീര്ക്കായക്കള് തിന്നുകയും വലകള്‍ കടിച്ചുകീറുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."