HOME
DETAILS

ഈ വർഷം പരിമിതമായ തീർത്ഥാടകരെ പങ്കെടുപ്പിച്ചായിരിക്കും ഹജ്ജ് നടക്കുകയെന്ന് റിപ്പോർട്ട്

  
backup
June 09 2020 | 05:06 AM

saudi-arabia-considers-limiting-haj-pilgrims-amid-covid-19-fears-2020

     റിയാദ്: ഈ വർഷത്തെ ഹജ്ജ് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചായിരിക്കും നടത്തുകയെന്ന് റിപ്പോർട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കൊവിഡ് മഹാമാരി വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ സഊദി അധികൃതർ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹജ്ജിനു പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താതെ വളരെ തുച്ഛമായ ആളുകളെ പങ്കെടുക്കാൻ അവസരം നൽകാനാണ് സഊദി അധികൃതരുടെ ശ്രമമെന്നും അത് തന്നെ കർശനമായ ആരോഗ്യ പരിശോധനകൾക്കും മറ്റും വിധേയമായിട്ടായിരിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. എന്നാൽ മറ്റൊരു കേന്ദ്രം പൂർണ്ണമായും ഹജ്ജ് നിർത്തണമെന്ന തീരുമാനത്തിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, റിപ്പോർട്ടുകളെ കുറിച്ച് സഊദിയുടെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല.

    ഓരോ രാജ്യങ്ങൾക്കും അനുവദിച്ച ഹജ്ജ് ക്വാട്ടയിൽ നിന്നും ഇരുപത് ശതമാനം വരെ തീർത്ഥാടകരെ പങ്കെടുപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഒരു വിഭാഗം വിദേശ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകരെ എത്തിക്കുന്നത് പൂർണ്ണമായും തടയണമെന്നാണ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

    അതേസമയം, ഈ വർഷത്തെ ഹജ്ജിനു തീർത്ഥാടകരെ അയക്കേണ്ടതില്ലെന്നു ഏറ്റവും കൂടുതൽ ഹാജിമാരെ അയക്കുന്ന ഇന്തോനേഷ്യ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഹജ്ജ് യാത്ര അനിശ്‌ചിതത്വത്തിലായതിനാൽ യാത്ര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പണം തിരികെ നൽകാൻ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 125000 തീർത്ഥാടകരാണ് ഈ വർഷം ഹജ്ജിനായി ആദ്യ കടവും രണ്ടാം ഗഡുവും അടച്ചു കാത്തിരിക്കുന്നത്. ഇതിനിടെയാണ്‌ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പണം തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ഹജ്ജുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാനുള്ള നിർദേശമാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് സംബന്ധമായ ഒരു നിർദേശങ്ങളും ലഭ്യമായിട്ടില്ല.

    നിലവിൽ വിദേശ, ആഭ്യന്തര ഉംറ തീർത്ഥാടകരെ പോലും സഊദി അറേബ്യ അനുവദിക്കുന്നില്ല. കൊവിഡ് പശ്ചാത്തതിൽ ഇക്കഴിഞ്ഞ മാർച്ചിനാണു വിദേശ രാജ്യങ്ങളിലെ ഉംറ തീർത്ഥാടകരുടെ വരവ് സഊദി അറേബ്യ നിരോധിച്ചത്. മാർച്ചിൽ അന്തരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചതോടെയാണ് ഉംറ തീർത്ഥാടനവും വിലക്കിയത്. കഴിഞ വർഷം 19 മില്യൺ ഉംറ തീർത്ഥാടകരും 2.6 മില്യൺ ഹജ്ജ് തീർത്ഥാടകരുമാണ് സഊദിയിലെത്തിയിരുന്നത്.

    ജൂലൈ അവസാന ആഴ്ച്ചയോടെയാണ് ഒരാഴ്ച്ച നീളുന്ന ഹജ്ജിനു പ്രാരംഭം കുറിക്കുക. സാധാരണ ഗതിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ സഊദിയിൽ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനായി എത്തിച്ചേരുന്ന സമയം കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച് വ്യക്തമായ വിവരം ഉടൻ തന്നെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിടുമെന്നാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago