പ്ലാസ്റ്റിക് മുക്തതീരം പദ്ധതി: പ്ലാസ്റ്റിക് രണ്ടാംഘട്ടം കയറ്റിയയച്ചു
പൊന്നാനി: മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി നഗരസഭ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ രണ്ടാംഘട്ടം റീ സൈക്കിങ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു. കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വന ഗവേഷണ സ്ഥാപനം, പൊന്നാനി നഗരസഭ, ദേശീയ ഹരിതസേന എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത പൊന്നാനിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ശേഖരിച്ചത്. പത്ത് ടണ്ണോളം പ്ലാസ്റ്റിക് കഴിഞ്ഞയാഴ്ച കയറ്റി അയച്ചിരുന്നു.
ബാക്കിയുള്ളതാണ് രണ്ടാം ഘട്ടമായി അയച്ചത്. പൊന്നാനിയുടെ തീരപ്രദേശത്ത്നിന്നും നദീതടങ്ങളില്‍ നിന്നും കനോലി കനാലില്‍ തീരത്ത്നിന്നും പത്ത് ടണിലധികം പ്ലാസ്റ്റിക്കുകളാണ് കുടുംബശ്രീ പ്രവര്‍ത്തകരും മറ്റുമായി ശേഖരിച്ചത്. കുപ്പികളും ചെരുപ്പുകളും റബറുകളും അടങ്ങുന്ന പ്ലാസ്റ്റിക് ശേഖരണമാണ് കന്യാകുമാരിയിലെ പൊന്നയ്യ ഫൗണ്ടേഷനിലേക്ക് കയറ്റി അയച്ചത്. നഗരസഭ ചെയര്മാന് സി. പി. മുഹമ്മദ് കുഞ്ഞി പ്ലാസ്റ്റിക്ക് മാലിന്യം കയറ്റിയ വാഹനങ്ങളെ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ സെക്രട്ടറി വി.സി അരുണ്‍കുമാര്‍, ജെ.എച്ച്.ഐ മോഹന്‍, സാജിദ് മോന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."