'വന നാശത്തിന്റെ ഉത്തരവാദിത്തം കുടിയേറ്റക്കാരന്റെ ചുമലിലാക്കിയത് നഗര പരിസ്ഥിതിവാദികള്‍'
അതിരമ്പുഴ: കുടിയേറ്റ ജീവിതം എന്തെന്നറിയാത്ത നഗരത്തിലെ പരിസ്ഥിതിവാദികളാണ് കുടിയേറ്റം ആരംഭിക്കുന്നതിനു മുമ്പുതന്നെ സംഭവിച്ച വനാശത്തിന്റെ ഉത്തരവാദിത്തം കുടിയേറ്റക്കാരന്റെ മേല്‍ ചാര്‍ത്തിയതെന്ന് വര്‍ഗീസ് തോട്ടയ്ക്കാട്. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്റ് എക്സ്റ്റന്‍ഷന്‍ 'മലബാര്‍ കര്‍ഷക കുടിയേറ്റം; വെല്ലുവിളികളും പ്രതികരണങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക മഹായുദ്ധം സമ്മാനിച്ച ദാരിദ്ര്യവും സ്ഥലപരിമിതിയുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മധ്യകേരളത്തില്‍ നിന്ന് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം മലബാറിലേക്ക് കുടിയേറിയതിന്റെ പ്രധാന കാരണം. പ്രകൃതിയോടും മാരകരോഗങ്ങളോടും നിരന്തരം പൊരുതേണ്ടിവന്ന കുടിയേറ്റക്കാരന്റെ ജീവിതം ദുരിത പൂര്‍ണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍.എസ്. സന്ധ്യ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."