വനപാലകര്‍ക്ക് മര്‍ദനം: നാല് പേര്‍ക്കെതിരേ കേസെടുത്തു
കരുളായി: ചെറുപുഴയിലുള്ള നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാകലരെ മര്‍ദിച്ച കേസില്‍ നാലു പേര്‍ക്കെതിരേ പൂക്കോട്ടുംപാടം പൊലിസ് കേസെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സതീഷ് കുമാറിന്റെ പരാതിയെ തുടര്‍ന്ന് പ്രദേശവാസികളായ നാസര്‍, ബിജു, ജോസ്, ജമാല്‍ എന്നിവരുടെ പേരിലാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. ഞായാറാഴ്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവംനടന്നത്.
ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും അനുമതി കൂടാതെയുമാണ് ഇവര്‍ വനത്തിനകത്തേക്ക് പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സതീഷ് കുമാര്‍ ഇടപെട്ട് തിരിച്ചയക്കുകയും ചെയ്തു.
പിന്നീട് 11 ഓടെ തിരിച്ചെത്തിയ സംഘം ചെറുപുഴയില്‍വച്ചു സതീഷിനെ കളിയാക്കുകയും മുഖത്ത് പിടിച്ചു തള്ളുകയും മര്‍ദിക്കുകയുമായിരുന്നു.
പൂക്കോട്ടുംപാടം പൊലിസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."