HOME
DETAILS

42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി

  
backup
April 18 2017 | 05:04 AM

42-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ട്.യു.എ.പി.എ ചുമത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചില്ല. തീവ്രവാദ കേസുകളില്‍ ചുമത്തുന്ന യു.എ.പി.എ ദുരുപയോഗം ചെയ്തു. കേസുകളില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ശിപാര്‍ശ ചെയ്യുന്നു.

2012 മുതല്‍ യു.എ.പി.എ ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനായി കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതില്‍ എഴുത്തുകാരനായ കമല്‍ സി ചാവറയ്‌ക്കെതിരെ ചുമത്തിയ യു.എ.പി.എ, രാജ്യദ്രോഹ കേസുകള്‍ നിലനില്‍ക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകളില്‍ യു.എ.പി.എ ചുമത്തിയിരുന്നത്. മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കിയതിനും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ച കേസുകളിലും യു.എ.പി.എ ചുമത്തിയിരുന്നു.

വളരെ നിസാരമായ കുറ്റങ്ങള്‍ക്കു പോലും ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യദ്രോഹകുറ്റത്തിലെ വകുപ്പുകളും ചുമത്തുന്നതില്‍ പൊലിസിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago