റവന്യൂ ടവറിന് മതിലകത്ത് വഴിയൊരുങ്ങുന്നു
കയ്പമംഗലം: നിയോജക മണ്ഡലത്തിന്റെ ചിരകാല സ്വപ്നമായിരുന്ന റവന്യൂ ടവറിന് മതിലകത്ത് വഴിയൊരുങ്ങുന്നു. സംസ്ഥാന ബജറ്റില്‍ റവന്യൂ ടവര്‍ നിര്‍മാണത്തിനായി പത്ത് കോടി രൂപ വകയിരുത്തിയതോടു കൂടിയാണ് മണ്ഡലത്തിന്റെ ഏറെ നാളത്തെ ആവശ്യമായ റവന്യൂ ടവറിന് വഴി ഒരുങ്ങുന്നത്.
പുതുതായി രൂപീകരിക്കപ്പെട്ട മണ്ഡലം എന്ന നിലയില്‍ നിരവധി ഓഫിസുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്ന ആവശ്യമുയര്‍ത്തിപ്പിടിച്ചാണ് മതിലകത്ത് റവന്യൂ ടവര്‍ ഒരുങ്ങുന്നത്. ബജറ്റ് ചര്‍ച്ചയുടെ അവസാനം നിയമസഭയില്‍ മന്ത്രി ഡോ. തോമസ് ഐസക്കാണ് റവന്യൂ ടവര്‍ നിര്‍മാണത്തിനായി പത്ത് കോടി രൂപ അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്.
ഇതോടു കൂടി ബ്ലോക്ക് തലത്തില്‍ നിരവധി ഓഫിസുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ഈ റവന്യൂ ടവറിന് സാധിക്കും. സാധാരണ ജനങ്ങള്‍ ഇത് വലിയ രീതിയില്‍ ഉപകാരപ്പെടുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."