ജില്ലയിലെ ഗവ. സ്‌കൂളുകളില്‍ ഇതരജില്ലക്കാരെ പുനര്‍വിന്യസിക്കാന്‍ നീക്കം
മലപ്പുറം : ജില്ലയിലെ ഗവ. സ്‌കൂളുകളില്‍ ഒഴിവുള്ള നിരവധി തസ്തികകളില്‍ ജില്ലക്ക് പുറത്തുള്ള തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കൂട്ടമായി നിയമിക്കാന്‍ നീക്കം തകൃതിയായി നടക്കുന്നു. ഹൈസ്‌കൂളുകളിലെ വിവിധ വിഷയങ്ങളിലാണ് ഈ നിയമനം അധികവും നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
കണക്ക്, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പി.എസ്.സി ഷോര്‍ട്ട് ലിസ്റ്റും, റാങ്ക് ലിസ്റ്റും നിലനില്‍ക്കുകയാണ് . എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റും ഉടന്‍ പുറത്തിറങ്ങും.
ഈ സാഹചര്യത്തിലാണ് കുട്ടികളില്ലാത്തതിന്റെ പേരില്‍ തസ്തിക നഷ്ടപ്പെട്ടവരെ മലപ്പുറത്ത് കുടിയിരുത്താന്‍ നീക്കം നടക്കുന്നത്.
ഇങ്ങനെ തസ്തിക നഷ്ടപ്പെടുന്നവരെ എസ്.എസ്.എയില്‍ ട്രെയിനര്‍മാരും കോഡിനേറ്റര്‍മാരുമായി നിയമിക്കുകയാണ് സാധാരണ പതിവ്. അധികൃതരുടെ ഈ നീക്കം നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനനടപടികള്‍ നീളാന്‍ കാരണമാവും. മറ്റു ജില്ലകളില്‍ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ജില്ലയിലെ ഗവ. സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി പറഞ്ഞു.
സര്‍ക്കാര്‍ പ്രൊജക്ടുകളില്‍ ഡെപ്യൂട്ടേഷനില്‍ വന്നവരെ സ്‌കൂളുകളിലേക്ക് തിരിച്ചയച്ച് തസ്തിക നഷ്ടപ്പെടുന്നവരെ അതാത് ജില്ലകളില്‍ പുനര്‍ വിന്യസിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്ലയും ജനറല്‍ സെക്രട്ടറി മജീദ് കാടേങ്ങലും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."