HOME
DETAILS

ലഹരിക്കെതിരേ സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

  
backup
March 27 2019 | 06:03 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d%e2%80%8d

തൊടുപുഴ:ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയമവിരുദ്ധമായ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എം.ജെ ജോസഫ് അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇടുക്കി ഡിവിഷനില്‍ 73 എന്‍.ഡി.പി.എസ് കേസുകളിലായി 12.87 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 14 കഞ്ചാവ് ചെടികളും കണ്ടെത്തി. 218 കോട്പാ കേസുകളിലായി 196.17 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 17.5 ലിറ്റര്‍ ചാരായവും, 740 ലിറ്റര്‍ കോട, 24 ലിറ്റര്‍ വ്യാജമദ്യം,11.9 ലിറ്റര്‍ സ്പിരിറ്റ്, 2 കിലോ ഗ്രാം ഹാന്‍സ്, 100 കിലോ ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. 165 പ്രതികളെ അറസ്റ്റു ചെയ്തു. 26 വാഹനങ്ങള്‍ പിടിച്ചെടുത്തു. 777 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി 182 കള്ള് സാമ്പിളുകളും ശേഖരിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ച് ബോധവത്കരണ പരിപാടികളും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനുവേണ്ടി സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതായും കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റിയില്‍ ഡെപ്യൂട്ടി എക്്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.  ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സുധീര്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ടി.ബി വിജയന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സജി, ജോബിന്‍ കെ.ബി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago