ബീന്‍സ് വില സെഞ്ചുറിയില്‍
അടിമാലി: തീന്മേശയിലെ പ്രധാന പച്ചക്കറി വിഭവങ്ങളില്‍ ഒന്നായ ബീന്‍സ് വില സെഞ്ചുറിയില്‍. കര്‍ണാടകയിലെ ഹൊസൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ബീന്‍സ് ഉള്‍പ്പെടെയുള്ള പച്ചക്കറികളില്‍ പലതും എത്തുന്നത് .
കനത്ത വരള്‍ച്ചയെ തുടര്‍ന്ന് പച്ചക്കറി കൃഷിക്ക് ഉണ്ടായ നാശ നഷ്ടമാണ് വില വര്‍ധനക്ക് കാരണമായി ചുണ്ടിക്കാണിക്കുന്നത്. രണ്ടാഴ്ച മുന്‍പു വരെ കിലോ ഗ്രാമിന് 40 മുതല്‍ 50 വരെ വിലയാണ് ബീന്‍സിന് ഉണ്ടായിരുന്നത്. പൊടുന്നനെയാണ് വില 100 ലേക്ക് എത്തിയത്.
ഇതോടൊപ്പം പയര്‍ ,പാവക്ക, വെണ്ട, കോളി ഫ്ലവര്‍ എന്നിവക്കും വില വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ മുരിങ്ങക്കോല് വില കിലോഗ്രാമിന് 100 ല്‍ നിന്നും 30 രൂപയിലേന്ന് താഴ്ന്നിട്ടുണ്ട്.ഇതോടൊപ്പം സവാള, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കുള്ള വിലക്കുറവാണ് ജനങ്ങള്‍ക്ക് ചെറിയ തോതില്‍ ആശ്വാസം പകരുന്നത് .സവാള വില കിലോഗ്രാമിന് 15 വരെ മാത്രമാണ് മറ്റുള്ളവക്ക് 25 മുതല്‍ 35 വരെയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."