സഊദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്തത് ആറു ലക്ഷത്തിലധികം വെബ്സൈറ്റുകള്‍
റിയാദ്: സഊദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷത്തിലധികം വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്തതായി സഊദി ടെലികോം അതോറിറ്റി വ്യക്തമാക്കി. നിയമ വിരുദ്ധമായ ഒന്‍പതു ലക്ഷത്തോളം സൈറ്റുകള്‍ക്കെതിരെയും ലിങ്കുകള്ക്കെതിരെയും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടപടിയെടുത്തു. ഇവയില്‍ 92 ശതമാനവും അശ്ലീല സൈറ്റുകളായിരുന്നുവെന്നും സി.ഐ.ടി.സി പറഞ്ഞു.
കുട്ടികള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതായി കണ്ടെത്തിയ ആയിരത്തി അഞ്ഞൂറോളം ലിങ്കുകളും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അശ്ലീല സൈറ്റുകളുടെ 52000 ലധികം ലിങ്കുകളും കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇത്തരത്തിലുള്ള 55 ലക്ഷത്തിലേറെ സൈറ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതില്‍ തൊണ്ണൂറു ശതമാനത്തിലധികവും അശ്ലീല സൈറ്റുകളാണ്. സഊദിയില്‍ അശ്ലീല സൈറ്റുകളും ലിങ്കുകളും ഓപ്പണ്‍ ചെയ്യുന്നതും അനാവശ്യമായവ സൈറ്റുകളില്‍ പരതുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."