മദ്യത്തിന് അടിമയായ യുവാവ് കൊവിഡ് ചികിത്സക്കിടെ കടന്നു, റിപ്പോര്‍ട്ടുതേടി ആരോഗ്യമന്ത്രിയും ജില്ലാ കലട്കറും
തിരുവനന്തപുരം: മദ്യത്തിന് അടിമയായ യുവാവ് മദ്യം ലഭിക്കാതെ വന്നതോടെ കൊവിഡ് ചികിത്സക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജധികൃതരോട് ആരോഗ്യമന്ത്രി കെ.കെ ശൈലജയും ജില്ലാ കലക്ടറും റിപ്പോര്‍ട്ട് തേടി.
ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി ആരംഭിച്ചു.ആനാട് സ്വദേശിയായ യുവാവാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇതറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെക്കുകയായിരുന്നു.
മെയ് 29നാണ് ഇയാള്‍ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രത്തില്‍ ഇയാള്‍ രക്ഷപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്ന് ജില്ലാ കലക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൊവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."