HOME
DETAILS

സാംസ്‌കാരിക സമ്മേളനം: പരിസ്ഥിതിനാശത്തിന് ഉത്തരവാദികള്‍ ദേശീയ ഹരിത ട്രിബ്യൂണലെന്ന് ശ്രീശ്രീ രവിശങ്കര്‍

  
backup
April 18 2017 | 15:04 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0

ന്യൂഡല്‍ഹി: യമുനാ നദീ തീരത്തു നടത്തിയ ലോക സാംസ്‌കാരിക സമ്മേളനം മൂലം പരിസ്ഥിതിക്കുണ്ടായ നാശത്തിന് ഉത്തരവാദികള്‍ ദേശീയ ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറുമാണെന്ന വാദവുമായി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.

ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറുമാണ് സമ്മേളനം നടത്താന്‍ അനുമതി തന്നത്. സമ്മേളനം നടത്തിയതുമൂലം യമുനാ തീരം ദുര്‍ബലമായെങ്കില്‍ അധികാരികള്‍ യാതൊരു കാരണവശാലും അനുമതി തരേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക സാംസ്‌കാരിക സമ്മേളനത്തിലൂടെ യമുനാതീരത്തിന് ഗുരുതര നാശം സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 13.29 കോടി ചെലവ് വരുമെന്നും വിദഗ്ധ കമ്മിറ്റി ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പരിസ്ഥിതി നാശത്തിനു പിഴയൊടുക്കേണ്ടിവരികയാണെങ്കില്‍ അതു ദേശീയ ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറും നല്‍കണമെന്നാണ് രവിശങ്കറിന്റെ വാദം.

രണ്ടു മാസത്തോളം പഠിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ സമ്മേളനത്തിന് അനുമതി നല്‍കിയത്. അതുകൊണ്ടുതന്നെ പരിസ്ഥിതിക്കു ദോഷമുണ്ടാകുമായിരുന്നെങ്കില്‍ സമ്മേളനം തുടക്കത്തില്‍ തന്നെ നിര്‍ത്തിവയ്പ്പിക്കാമായിരുന്നു. ഒരുപാടു പേരുടെ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയ ചരിത്രപരമായ ഒരു പരിപാടിയെ ഒരു ക്രമിനല്‍ നടപടിയായി ചിത്രീകരിക്കുന്നത് നീതിക്കുനിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ആര്‍ട്ട് ഓഫ് ലിവിങ് യമുനാതീരം നശിപ്പിച്ചതായി പറയുന്നത്. യമുനയുടെ പടിഞ്ഞാറ് വശത്തുള്ള ഏകദേശം 120 ഹെക്ടറോളം സ്ഥലത്ത് പരിപാടി നടത്തിയതിലൂടെ ഗുരുതര നാശം സംഭവിച്ചിട്ടുണ്ട്. ഡി.എന്‍.ഡി. മേല്‍പ്പാലം മുതല്‍ ബാരാമുള്ള ഡ്രെയിന്‍ വരെയുള്ള യമുനാതീരം പൂര്‍ണമായും നശിച്ചു. യമുനാ തീരം ഇടിച്ചു നിരപ്പാക്കി. കഠിനമായി ഉറപ്പിച്ചു. എല്ലാ വിഭാഗം ജീവജാലങ്ങളേയും സസ്യങ്ങളേയും നശിപ്പിച്ചതായും 47 പേജടങ്ങുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ആര്‍ട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് മൂന്ന് ദിവസത്തെ ലോക സാംസ്‌കാരിക സമ്മേളനം നടത്തിയത്. പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങിന് അഞ്ചു കോടി രൂപ പിഴയിട്ടിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago