ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര് രാജിവച്ചു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരായ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ വി.സി വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ എം.ആര് ഷാജു എന്നിവരാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ രാജിവച്ചത്.
ഇരുവരും രണ്ടര വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി.
കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ നിന്നു തന്നെയുള്ള കുര്യന് ജോസഫ്, ബിജു ലാസ്സര്‍ എന്നിവര്‍ക്കു വേണ്ടിയാണ് സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ രാജി സമ്മര്‍ദം ഉയര്‍ത്തുകയും വിഷയം മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം വീണ്ടും കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെയാണ് ഇരുവരും നാടകീയമായി നഗരസഭാ യോഗത്തിന് ഒടുവില്‍ രാജി പ്രഖ്യാപിച്ചത്.
നഗരസഭയിലെ ധനകാര്യം , ആരോഗ്യ വിഭാഗം തുടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഐ ഗ്രൂപ്പ് വിഭാഗവും ക്ഷേമകാര്യം, പൊതുമരാമത്ത് വിഭാഗം എല്‍.ഡി.എഫിന്റെയും കൗണ്‍സിലര്‍മാരാണു സ്ഥാനം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."